Coal Shortage: India left with coal of only 2-5 days, may cause power crisis | KeralaKaumudi

Coal Shortage: India left with coal of only 2-5 days, may cause power crisis | KeralaKaumudi

കൊറോണയെ ഒരുവിധ നിയന്ത്രണാധീനമാക്കി, കുതിച്ചുയരാന്‍ തുടങ്ങുന്ന ലോകത്തിന് ഇരുട്ടടിയായി ഇന്ധനക്ഷാമം എത്തുന്നു. ബ്രിട്ടനിലെ ഊര്‍ജ്ജ പ്രതിസന്ധി നേരത്തേ വലിയ ചര്‍ച്ചവിഷയമായതാണെങ്കില്‍ ഇപ്പോള്‍ ലോകത്തിലെ പ്രധാന രാജ്യങ്ങള്‍ എല്ലാം തന്നെ ബ്രിട്ടന്റെ വഴിയേ നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയിലെ പല പ്രവിശ്യകളിലും വൈദ്യൂതിക്ക് റേഷനിങ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. യൂറോപ്പിലാണെങ്കില്‍ എല്‍ പി ജിയുടെ വില കുതിച്ചുയരുകയാണ്. കേന്ദ്രീകൃത വൈദ്യൂതി ഉദ്പാദനം താറുമാറായതോടെ ലെബനണ്‍ ഇരുട്ടിലാണ്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നു.ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത ഇന്ത്യയുടെ കല്‍ക്കരി ഉദ്പാദനം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു എന്നതാണ്. അമേരിക്കയിലാണെങ്കില്‍ പെട്രോള്‍ഗ്യാസ് വില കുതിച്ചുയരുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഉണര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ആഗോളസമ്ബദ്ഘടനയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുകയാണ് ഊര്‍ജ്ജ പ്രതിസന്ധി. ആഗോള വിതരണ ശൃംഖലതന്നെ വന്‍ പ്രതിസന്ധി നേരിടുമ്‌ബോള്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളുമുടലെടുക്കുന്നു.മതിയായ ഉദ്പാദനം ഇല്ലാതിരുന്നതും ഒപ്പം ആവശ്യകത വര്‍ദ്ധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.അസാധാരനമായി യൂറോപ്പില്‍ ആഞ്ഞടിച്ച് അതിശൈത്യമുള്ള ശൈത്യകാലം യൂറോപ്പിലെ ഊര്‍ജ്ജ സ്രോതസ്സുകളെ കാലിയാക്കിയപ്പോള്‍, പിന്നാലെയെത്തിയ ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഗള്‍ഫ് നാടുകളിലെ ഓയില്‍ റിഫൈനറികള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലെത്തിച്ചു. ചൈനയും ആസ്‌ട്രേലിയയും തമ്മില്‍ വഷളാകുന്ന ബന്ധവും വടക്കന്‍ കടലില്‍ കാറ്റിന്റെ തോത് കുറഞ്ഞതുമെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതോടെ വരുന്ന ശൈത്യകാലത്ത് എന്ത് ചെയ്യാനാവുമെന്ന അശങ്ക യൂറോപ്പിലാകെ പടരുകയാണ്. രാഷ്ട്രീയ തിരിച്ചടികള്‍ ഒഴിവാക്കുവാന്‍ ഇന്ധന സബ്സിഡി ഏര്‍പ്പെടുത്തുന്ന കാര്യം പല രാജ്യങ്ങളും ചിന്തിച്ചു തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ പ്രതിസന്ധി സൂചിപ്പിക്കുന്നതെന്ന് പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ക്കായി വാദിക്കുന്നവര്‍ പറയുന്നു. എന്നാല്‍, പാരമ്ബര്യേതര സ്രോതസ്സുകളായ സൗരോര്‍ജ്ജം, വാതോര്‍ജ്ജം എന്നിവയ്ക്ക് ഇന്നത്തെ ആവശ്യത്തിനുള്ള വൈദ്യൂതി ഉദ്പാദിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഈ പ്രതിസന്ധി വിളിച്ചു പറയുന്നതെന്ന് മറുഭാഗവും വാദിക്കുന്നു. ഏതായാലും ഇന്ധനങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന വിലയും ക്ഷാമവും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സമ്ബദ്ഘടനയെ വീണ്ടും പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല.ഇന്ത്യയില്‍ കല്‍ക്കരി ശേഖരം അതിന്റെ എറ്റവു കുറഞ്ഞ നിലയിലെക്കെത്തിയിരിക്കുന്നു എന്ന മുന്നറിയിപ്പ് പുറത്തുവരുന്നു. കല്‍ക്കരി ഉപയോഗിക്കുന്ന പ്ലാന്റുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം അടച്ചുപൂട്ടുന്ന നിലയിലേക്ക് എത്തിയേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാജ്യത്തെ 135 കല്‍ക്കരി പ്ലാന്റുകളില്‍ പകുതിയോളം എണ്ണത്തിലും മൂന്നു ദിവസത്തേക്കുള്ള കരുതല്‍ സ്റ്റോക്ക് മാമ്രേയുള്ളു എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്. ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിന്റെ പരിണിതഫലം ദൃശ്യമായി തുടങ്ങിയിരിക്കുന്നു.വ്യവസായ മേഖലയില്‍ കല്‍ക്കരിയുടെ ഉപയോഗം വര്‍ദ്ധിച്ചതും അന്താരാഷ്ട്ര തലത്തിലെ ഉയര്‍ന്ന വില കാരണം കല്‍ക്കരി ഇറക്കുമതി കുറഞ്ഞതുമാണ് ക്ഷാമത്തിനുള്ള പ്രധാന കാരണം. ചൈനയും കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ പോരാടുകയാണ്. പല നഗരങ്ങളിലും പവര്‍ കട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഉദ്പാന്ദനശാലകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ചിലവ ഏതാനും മണിക്കൂറുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുവാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

#CoalShortage #CoalSupply #KeralaKaumudinews

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments