അഫ്ഗാനിസ്താന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനില്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയും താലിബാന്‍. ഖത്തറില്‍ നിന്ന് താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കുന്നത്.അഫ്ഗാന്‍ ജനതയെയും ദേശീയ പദ്ധതികളെയും ഇന്ത്യ സഹായിക്കുന്നുണ്ട്. അത് മുമ്ബും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രവര്‍ത്തനം വിലമതിക്കപ്പെടുന്ന ഒന്നാണെന്ന് കരുതുന്നു. അഫ്ഗാന്‍ ജനങ്ങള്‍ക്കായി അണക്കെട്ടുകള്‍, ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, അഫ്ഗാനിസ്താന്റെ വികസനം, പുനര്‍നിര്‍മാണം, ജനങ്ങളുടെ സാമ്ബത്തിക അഭിവൃദ്ധി എന്നിവക്കായി ചെയ്യുന്നതെല്ലാം അഭിനന്ദനാര്‍ഹമാണ്. അഫ്ഗാനിലെ ഇന്ത്യന്‍ പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിന് താലിബാന്‍ വക്താവ് മറുപടി നല്‍കി.എന്നാല്‍ ഇന്ത്യന്‍ സൈന്യം അഫ്ഗാനിലേക്ക് വന്നിട്ടുണ്ടെങ്കില്‍, ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്ഗാനിലുണ്ടെങ്കില്‍, അത് അവര്‍ക്ക് നല്ലതല്ല. അഫ്ഗാനില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്ന മറ്റ് രാജ്യങ്ങളുടെ വിധി ഇന്ത്യ മനസിലാക്കിയിട്ടുണ്ടാകും. അത് ഇന്ത്യക്ക് ഒരു തുറന്ന പുസ്തകമാണ്. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒരു രാജ്യത്തിനെതിരെയും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പൊതുനയം തങ്ങള്‍ക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.അഫ്ഗാനിലെ പാക്തിയ ഗുരുദ്വാരയിലെ പതാക സിഖ് വിഭാഗക്കാര്‍ തന്നെയാണ് നീക്കം ചെയ്തതെന്ന് സ്ഖ് ഹിന്ദു വിഭാഗങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. പതാക കണ്ടാല്‍ ആരെങ്കിലും ഉപദ്രവിക്കുമെന്നാണ് തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് സിഖുകാര്‍ പറഞ്ഞത്. തങ്ങളുടെ ഉറപ്പില്‍ അവര്‍ പതാക വീണ്ടും ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എംബസികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും താലിബാന്റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയുമില്ല. എംബസിയെയോ നയതന്ത്രജ്ഞനെയോ ലക്ഷ്യമിടുന്നില്ല. ഇത് പല തവണ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ താലിബാന്‍ പ്രതിബദ്ധമാണെന്നും താലിബാന്‍ വക്താവ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി
ഇന്ത്യന്‍ പ്രതിനിധി സംഘം താലിബാന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരം അനുസരിച്ച് കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ദോഹയില്‍ ഞങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ഇന്ത്യന്‍ പ്രതിനിധി സംഘവും പങ്കെടുത്തിരുന്നുവെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.പാക് ആസ്ഥാനമായുള്ള ഭീകരസംഘടനകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില നയങ്ങളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിത ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് താലിബാന് അവരുമായി ബന്ധമുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
#afghancrisis #taliban #worldnews
0 Comments